Kerala Water Authority Engineering Staff Association
Sunday, September 20, 2026
Saturday, September 19, 2026
ശമ്പള പരിഷ്കരണ അപാകതകള്‍
സ്വീകർത്താവ്
Adv. മോന്‍സ് ജോസഫ്
ബഹു. ജല വിഭവ വകുപ്പ് മന്ത്രി
തിരുവനന്തപുരം.
വിഷയം: 01.07.2019 പ്രബല്യ ശമ്പള
പരിഷ്കരണ അപാകതകള്‍
പരിഹരിച്ച് ഉത്തരവാകുന്നത് സംബന്ധിച്ചു്
സൂചന : Pay revision w.e.f. 01.07.2019
vide G.O. (P)No.23/2022/WRD dated
25.10.2022 and G.O.
(P)No.31/2025/WRD dated 06.11.2025
സർ,
കേരളാ
വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലുകളാണ്
അനുവദിച്ചിരുന്നത്. എന്നാല്‍ 01.07.2019
പ്രബല്യത്തില്‍
പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തില്‍ ജല വിഭവ വകുപ്പിനു കീഴില്‍
തന്നെയുള്ള ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്കെയിലിനേക്കാള്‍ കുറഞ്ഞ സ്കെയിലുകളാണ്
അനുവദിച്ചിരിക്കുന്നത്. പല ആനുകൂല്യങ്ങളുടേയും പ്രബല്യ തീയതിയിലും വിവേചനമുണ്ട്.
സമാന സ്വഭാവമുള്ള ജോലികളും തസ്തികകളുമാണ് രണ്ടിടത്തുമുള്ളത്.
പഴയ ശമ്പളത്തിൽ 36% DA ലഭിച്ചിരുന്ന
സമയത്താണ് 01.07.2019
പ്രാബല്യത്തിലുള്ള
ശമ്പള പരിഷ്കരണ ഉത്തരവ് വരുന്നത്. ഇതുപ്രകാരം 28 ശതമാനം DA അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ബാക്കി 2020 ജനുവരിയിലും ജൂലൈയിലും 2021 ജനുവരിയിലുമായി നൽകേണ്ട DA 01.04.2021 വരെ നോഷണല്‍
ആക്കി നിഷേധിച്ചു. ഫലത്തിൽ 36% DA ലയിപ്പിച്ചു. ഇത് മൂലം ഒരു വിഭാഗം ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ശമ്പളം/പെന്‍ഷന്‍ 01.04.2021 വരെ ലഭിച്ചിട്ടില്ല. ഈ അപാകതകൾ പരിഹരിക്കാതെ ശമ്പള
പരിഷ്കരണം കൊണ്ട് പ്രയോജനം ഇല്ല.
ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങള്‍ അനുവദിച്ച് നടപ്പിലാക്കണമെന്ന് അപേക്ഷിക്കുന്നു.
നിലവിലുള്ള ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുന്നതിനായി 01.07.2019 പ്രബല്യത്തില്‍ ഇറിഗേഷന്‍
ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളുടെ പ്രബല്യ
തീയതിയും അതേപടി KWA ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവാകുക.
ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പുതിയ
ശമ്പള പരിഷ്കരണം KWA ജീവനക്കാര്‍ക്കും അതേപടി അനുവദിച്ച് ഉത്തരവാകുക.
Monday, June 1, 2026
കടുത്ത അനീതിയും വഞ്ചനയും
കേരളാ വാട്ടര്‍ അതോറിറ്റിയിലെ 01.07.2019 പ്രബല്യ ശമ്പള പരിഷ്കരണ ഉത്തരവ് ജീവനക്കാര്‍ക്ക് പുതിയ ശമ്പള പരിഷ്കരണം നിഷേധിക്കുന്ന ചില പ്രതിലോമകര മായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ്.
പുതിയ ശമ്പള പരിഷ്കരണത്തിന് ആവശ്യമായ ചെലവ് സ്വതവേ കണ്ടെത്തണ മെന്നും സര്‍ക്കാര്‍ ഒരു കാരണവശാലും ഒന്നും വഹിക്കില്ലെന്നതുള്‍പ്പെടേയുള്ള നിബന്ധനകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളാ വാട്ടര്‍ അതോറിറ്റി ജീവനക്കാരോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്.
Monday, May 25, 2026
Thursday, March 5, 2026
ഇത് പരിഷ്കരണമോ?
പഴയ ശമ്പളത്തിൽ 36% DA ലഭിച്ചിരുന്ന സമയത്താണ് 01.07.2019 പ്രാബല്യത്തിലുള്ള ശമ്പള പരിഷ്കരണ ഉത്തരവ് വരുന്നത്. ഇതുപ്രകാരം 28 ശതമാനം DA അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ബാക്കി 2020 ജനുവരിയിലും ജൂലൈയിലുമായി നൽകേണ്ട DA നിഷേധിച്ചു. ഫലത്തിൽ 36% DA ലയിപ്പിച്ചു. ഇത് മൂലം കാര്യമായ പ്രയോജനം ജീവനക്കാർക്കുണ്ടായില്ല. അതിനുശേഷം പ്രഖ്യാപിച്ച DA യ്ക്കും കുടിശിക നിഷേധിച്ചു. ഇത്തരത്തിലുള്ള അപാകതകൾ പരിഹരിക്കാതെ പുതിയ ശമ്പള പരിഷ്കരണം കൊണ്ട് പ്രയോജനം ഇല്ല.
Thursday, January 1, 2026
DA അവകാശത്തില്‍ കവര്‍ച്ച
DA അവകാശം സര്‍ക്കാര്‍ കവര്‍ന്നു
01.01.2020 മുതല്‍ ലഭിക്കേണ്ട 4 % DA നിഷേധിച്ചു.
01.07.2020 മുതല്‍ ലഭിക്കേണ്ട 7 % DA നല്‍കിയത് 01.04.2021 മുതല്‍.
( 9 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2021 മുതല്‍ ലഭിക്കേണ്ട 9 % DA നല്‍കിയത് 01.04.2024 മുതൽ (39 മാസ കുടിശ്ശിക നിഷേധിച്ചു )*
01.07.2021 മുതല്‍ ലഭിക്കേണ്ട 12% DA നല്‍കിയത് 01.11.2024 മുതല്‍. (40 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2022 മുതല്‍ ലഭിക്കേണ്ട 15% DA നല്‍കിയത് 01.04.2025 മുതല്‍. (39 മാസ കുടിശ്ശിക നിഷേധിച്ചു)
01.07.2022 മുതല്‍ ലഭിക്കേണ്ട 18% DA നല്‍കിയത് 01.09.2025 മുതല്‍ (38 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2023 മുതല്‍ ലഭിക്കേണ്ട 22% DA നല്‍കിയത് 01.11.2025 മുതല്‍ (34 മാസ കുടിശ്ശിക നിഷേധിച്ചു)
01.07.2023 മുതല്‍ ലഭിക്കേണ്ട 25% DA ലഭിച്ചത് 01.02.2026 മുതൽ പെൻഷൻകാർക്ക് 01.03.2026 മുതൽ
( 31/32 മാസ കുടിശ്ശിക നിഷേധിച്ചു)*
01.01.2024 മുതല്‍ ലഭിക്കേണ്ട 28% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ
( 26/27 മാസ കുടിശ്ശിക നിഷേധിച്ചു)*
01.07.2024 മുതല്‍ ലഭിക്കേണ്ട 31% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ
( 20/21 മാസ കുടിശ്ശിക നിഷേധിച്ചു)*
01.01.2025 മുതല്‍ ലഭിക്കേണ്ട 33% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ
( 14/15 മാസ കുടിശ്ശിക നിഷേധിച്ചു)*
01.07.2025 മുതല്‍ ലഭിക്കേണ്ട 35% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ
( 08/09 മാസ കുടിശ്ശിക നിഷേധിച്ചു)*
01.01.2026 മുതൽ ലഭിക്കേണ്ട DA പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തരത്തിൽ നിഷേധിക്കുമ്പോഴും ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.
ലഭിക്കേണ്ട DA, കുടിശ്ശിക സഹിതം അനുവദിക്കുമെന്ന്‍ പ്രത്യാശിക്കാം.
Sunday, November 2, 2025
ശമ്പള പരിഷ്ക്കരണം 2019 – വഞ്ചന
കേരളാ വാട്ടർ അതോറിറ്റിയുടെ
ചരിത്രത്തില്‍ ഏറ്റവും മോശമായ ശമ്പള പരിഷ്ക്കരണമാണ് 01.07.2019 പ്രാബല്യത്തില്‍
ഉത്തരവായിട്ടുള്ളത്. 01.07.2019 ല്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളത്തില്‍ 28 ശതമാനം
ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്‌മെന്‍റ് ആനുകൂല്യത്തോടെയാണ് സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം 10.02.2021ല്‍ പരിഷ്ക്കരിച്ചത്. എന്നാല്‍ ഈ ആനുകൂല്യം പോലും
നിഷേധിക്കുന്ന ടേബിള്‍ പരിഷ്ക്കാരമാണ് കേരളാ വാട്ടർ അതോറിറ്റിയില്‍ നടപ്പിലാക്കിയത്. (12 ശതമാനം ഫിറ്റ്‌മെന്‍റ്
കഴിഞ്ഞ തവണ ലഭിച്ചത് 6.5 ശതമാനത്തില്‍ താഴെയാക്കി കുറച്ചു, വെയിട്ടേജ് ഇല്ല).
01.04.2021 വരെയുള്ള
ക്ഷാമബത്ത നോഷണലായി ഉത്തരവായതോടെ, ഫലത്തില്‍ ശമ്പള പരിഷ്ക്കരണ പ്രാബല്യം 01.04.2021
മുതല്‍ മാത്രം.
പല തസ്തികകളുടെയും ശമ്പള സ്കെയില്‍
വെട്ടിക്കുറച്ചിരിക്കുകയാണ്. ജല വിഭവ വകുപ്പിന്‍ കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍
വകുപ്പില്‍ നല്‍കിയിട്ടുള്ള സ്കെയിലിനെക്കാള്‍ വളരെ കുറഞ്ഞ സ്കെയിലാണ് ഓരോ
തസ്തികകള്‍ക്കും അനുവദിച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ അസി. എക്സി. എഞ്ചിനീയറുടെ
സ്കെയില്‍ 59300-120900 നല്‍കുമ്പോള്‍ കേരളാ വാട്ടർ അതോറിറ്റിയില്‍
55200-120900!. അസി. എഞ്ചിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള
മറ്റു പല തസ്തികകളുടെയും സ്ഥിതി ഇത് തന്നെ!. മറ്റു വകുപ്പുകളെക്കാള്‍ ഉയര്‍ന്ന
സ്കെയിലുകള്‍ ലഭ്യമായിരുന്നത് നഷ്ടപ്പെട്ടു.
അടുത്ത ശമ്പള പരിഷ്ക്കരണത്തിന് മുമ്പ്, ഇറിഗേഷന് അനുവദിച്ച ശമ്പളമെങ്കിലും അനുവദിച്ച് അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കനത്ത നഷ്ടം അനുഭവിക്കേണ്ടി വരും.

