Saturday, September 19, 2026

ശമ്പള പരിഷ്കരണ അപാകതകള്‍

 സ്വീകർത്താവ്

         Adv. മോന്‍സ് ജോസഫ്‌

      ബഹു. ജല വിഭവ വകുപ്പ് മന്ത്രി

തിരുവനന്തപുരം.

 

     വിഷയം: 01.07.2019 പ്രബല്യ ശമ്പള പരിഷ്കരണ അപാകതകള്‍  

           പരിഹരിച്ച് ഉത്തരവാകുന്നത് സംബന്ധിച്ചു്

 സൂചന : Pay revision w.e.f. 01.07.2019 vide G.O. (P)No.23/2022/WRD dated    

    25.10.2022 and G.O. (P)No.31/2025/WRD dated 06.11.2025

        

സർ,

   കേരളാ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 01.07.2019 പ്രബല്യത്തില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തില്‍ ജല വിഭവ വകുപ്പിനു കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്കെയിലിനേക്കാള്‍ കുറഞ്ഞ സ്കെയിലുകളാണ് അനുവദിച്ചിരിക്കുന്നത്. പല ആനുകൂല്യങ്ങളുടേയും പ്രബല്യ തീയതിയിലും വിവേചനമുണ്ട്. സമാന സ്വഭാവമുള്ള ജോലികളും തസ്തികകളുമാണ് രണ്ടിടത്തുമുള്ളത്.

   പഴയ ശമ്പളത്തിൽ 36% DA ലഭിച്ചിരുന്ന സമയത്താണ് 01.07.2019 പ്രാബല്യത്തിലുള്ള ശമ്പള പരിഷ്കരണ ഉത്തരവ് വരുന്നത്. ഇതുപ്രകാരം 28 ശതമാനം DA അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ബാക്കി 2020 ജനുവരിയിലും ജൂലൈയിലും 2021 ജനുവരിയിലുമായി നൽകേണ്ട DA 01.04.2021 വരെ നോഷണല്‍ ആക്കി നിഷേധിച്ചു. ഫലത്തിൽ 36% DA ലയിപ്പിച്ചു. ഇത് മൂലം ഒരു വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതുക്കിയ ശമ്പളം/പെന്‍ഷന്‍ 01.04.2021 വരെ ലഭിച്ചിട്ടില്ല. ഈ അപാകതകൾ പരിഹരിക്കാതെ ശമ്പള പരിഷ്കരണം കൊണ്ട് പ്രയോജനം ഇല്ല.

   ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങള്‍ അനുവദിച്ച് നടപ്പിലാക്കണമെന്ന് അപേക്ഷിക്കുന്നു.

നിലവിലുള്ള ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുന്നതിനായി 01.07.2019 പ്രബല്യത്തില്‍ ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളുടെ പ്രബല്യ തീയതിയും അതേപടി KWA ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവാകുക.

ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പുതിയ ശമ്പള പരിഷ്കരണം KWA ജീവനക്കാര്‍ക്കും അതേപടി  അനുവദിച്ച് ഉത്തരവാകുക.  

No comments:

Post a Comment