Monday, June 1, 2026

കടുത്ത അനീതിയും വഞ്ചനയും

     കേരളാ വാട്ടര്‍ അതോറിറ്റിയിലെ 01.07.2019 പ്രബല്യ ശമ്പള പരിഷ്കരണ ഉത്തരവ് ജീവനക്കാര്‍ക്ക് പുതിയ ശമ്പള പരിഷ്കരണം നിഷേധിക്കുന്ന ചില പ്രതിലോമകര മായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ്.

    പുതിയ ശമ്പള പരിഷ്കരണത്തിന് ആവശ്യമായ ചെലവ് സ്വതവേ കണ്ടെത്തണ മെന്നും സര്‍ക്കാര്‍ ഒരു കാരണവശാലും ഒന്നും വഹിക്കില്ലെന്നതുള്‍പ്പെടേയുള്ള നിബന്ധനകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളാ വാട്ടര്‍ അതോറിറ്റി ജീവനക്കാരോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്.

Sunday, May 31, 2026

ശമ്പള പരിഷ്കരണ അപാകതകള്‍

 കേരളാ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 01.07.2019 പ്രബല്യത്തില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തില്‍ ജല വിഭവ വകുപ്പിനു കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്കെയിലിനേക്കാള്‍ കുറഞ്ഞ സ്കെയിലുകളാണ് അനുവദിച്ചിരിക്കുന്നത്. പല ആനുകൂല്യങ്ങളുടേയും പ്രബല്യ തീയതിയിലും വിവേചനമുണ്ട്. സമാന സ്വഭാവമുള്ള ജോലികളും തസ്തികകളുമാണ് രണ്ടിടത്തുമുള്ളത്.

   ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങള്‍ അനുവദിച്ച് നടപ്പിലാക്കണമെന്ന് അപേക്ഷിക്കുന്നു.

നിലവിലുള്ള ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുന്നതിനായി 01.07.2019 പ്രബല്യത്തില്‍ ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളുടെ പ്രബല്യ തീയതിയും അതേപടി KWA ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവാകുക.

ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പുതിയ ശമ്പള പരിഷ്കരണം KWA ജീവനക്കാര്‍ക്കും അതേപടി  അനുവദിച്ച് ഉത്തരവാകുക.  

Thursday, March 5, 2026

ഇത് പരിഷ്കരണമോ?

 പഴയ ശമ്പളത്തിൽ 36% DA ലഭിച്ചിരുന്ന സമയത്താണ് 01.07.2019 പ്രാബല്യത്തിലുള്ള ശമ്പള പരിഷ്കരണ ഉത്തരവ് വരുന്നത്. ഇതുപ്രകാരം 28 ശതമാനം DA അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ബാക്കി 2020 ജനുവരിയിലും ജൂലൈയിലുമായി നൽകേണ്ട DA നിഷേധിച്ചു. ഫലത്തിൽ 36% DA ലയിപ്പിച്ചു. ഇത് മൂലം കാര്യമായ പ്രയോജനം ജീവനക്കാർക്കുണ്ടായില്ല. അതിനുശേഷം പ്രഖ്യാപിച്ച DA യ്ക്കും കുടിശിക നിഷേധിച്ചു. ഇത്തരത്തിലുള്ള അപാകതകൾ പരിഹരിക്കാതെ പുതിയ ശമ്പള പരിഷ്കരണം കൊണ്ട് പ്രയോജനം ഇല്ല.

Thursday, January 1, 2026

DA അവകാശത്തില്‍ കവര്‍ച്ച

 

DA അവകാശം സര്‍ക്കാര്‍ കവര്‍ന്നു 


01.01.2020 മുതല്‍ ലഭിക്കേണ്ട 4 % DA നിഷേധിച്ചു.


01.07.2020 മുതല്‍ ലഭിക്കേണ്ട 7 % DA നല്‍കിയത് 01.04.2021 മുതല്‍.

( 9 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2021 മുതല്‍ ലഭിക്കേണ്ട 9 % DA നല്‍കിയത് 01.04.2024 മുതൽ                             (39 മാസ കുടിശ്ശിക നിഷേധിച്ചു )* 


01.07.2021 മുതല്‍ ലഭിക്കേണ്ട 12% DA നല്‍കിയത് 01.11.2024 മുതല്‍.                                 (40 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2022 മുതല്‍ ലഭിക്കേണ്ട 15% DA നല്‍കിയത് 01.04.2025 മുതല്‍.                            (39 മാസ കുടിശ്ശിക നിഷേധിച്ചു) 


01.07.2022 മുതല്‍ ലഭിക്കേണ്ട 18% DA നല്‍കിയത് 01.09.2025 മുതല്‍                             (38 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2023 മുതല്‍ ലഭിക്കേണ്ട 22% DA നല്‍കിയത് 01.11.2025 മുതല്‍                             (34 മാസ കുടിശ്ശിക നിഷേധിച്ചു) 


01.07.2023 മുതല്‍ ലഭിക്കേണ്ട 25% DA ലഭിച്ചത് 01.02.2026 മുതൽ പെൻഷൻകാർക്ക് 01.03.2026 മുതൽ

( 31/32 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2024 മുതല്‍ ലഭിക്കേണ്ട 28% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 26/27 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.07.2024 മുതല്‍ ലഭിക്കേണ്ട 31% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 20/21 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2025 മുതല്‍ ലഭിക്കേണ്ട 33% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 14/15 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.07.2025 മുതല്‍ ലഭിക്കേണ്ട 35% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 08/09 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2026 മുതൽ ലഭിക്കേണ്ട DA പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.


 ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തരത്തിൽ നിഷേധിക്കുമ്പോഴും ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.


ലഭിക്കേണ്ട DA, കുടിശ്ശിക സഹിതം അനുവദിക്കുമെന്ന്‍ പ്രത്യാശിക്കാം.