കേരളാ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 01.07.2019 പ്രബല്യത്തില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തില്‍ ജല വിഭവ വകുപ്പിനു കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്കെയിലിനേക്കാള്‍ കുറഞ്ഞ സ്കെയിലുകളാണ് അനുവദിച്ചിരിക്കുന്നത്. പല ആനുകൂല്യങ്ങളുടേയും പ്രബല്യ തീയതിയിലും വിവേചനമുണ്ട്. സമാന സ്വഭാവമുള്ള ജോലികളും തസ്തികകളുമാണ് രണ്ടിടത്തുമുള്ളത്.
ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങള്‍ അനുവദിച്ച് നടപ്പിലാക്കണമെന്ന് അപേക്ഷിക്കുന്നു.
നിലവിലുള്ള ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുന്നതിനായി 01.07.2019 പ്രബല്യത്തില്‍ ഇറിഗേഷന്‍
ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളുടെ പ്രബല്യ
തീയതിയും അതേപടി KWA ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവാകുക.
ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പുതിയ
ശമ്പള പരിഷ്കരണം KWA ജീവനക്കാര്‍ക്കും അതേപടി അനുവദിച്ച് ഉത്തരവാകുക.
No comments:
Post a Comment