Monday, June 1, 2026

കടുത്ത അനീതിയും വഞ്ചനയും

     കേരളാ വാട്ടര്‍ അതോറിറ്റിയിലെ 01.07.2019 പ്രബല്യ ശമ്പള പരിഷ്കരണ ഉത്തരവ് ജീവനക്കാര്‍ക്ക് പുതിയ ശമ്പള പരിഷ്കരണം നിഷേധിക്കുന്ന ചില പ്രതിലോമകര മായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ്.

    പുതിയ ശമ്പള പരിഷ്കരണത്തിന് ആവശ്യമായ ചെലവ് സ്വതവേ കണ്ടെത്തണ മെന്നും സര്‍ക്കാര്‍ ഒരു കാരണവശാലും ഒന്നും വഹിക്കില്ലെന്നതുള്‍പ്പെടേയുള്ള നിബന്ധനകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കേരളാ വാട്ടര്‍ അതോറിറ്റി ജീവനക്കാരോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്.

Sunday, May 31, 2026

ശമ്പള പരിഷ്കരണ അപാകതകള്‍

 കേരളാ വാട്ടർ അതോറിറ്റി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലുകളാണ് അനുവദിച്ചിരുന്നത്. എന്നാല്‍ 01.07.2019 പ്രബല്യത്തില്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്കരണത്തില്‍ ജല വിഭവ വകുപ്പിനു കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച സ്കെയിലിനേക്കാള്‍ കുറഞ്ഞ സ്കെയിലുകളാണ് അനുവദിച്ചിരിക്കുന്നത്. പല ആനുകൂല്യങ്ങളുടേയും പ്രബല്യ തീയതിയിലും വിവേചനമുണ്ട്. സമാന സ്വഭാവമുള്ള ജോലികളും തസ്തികകളുമാണ് രണ്ടിടത്തുമുള്ളത്.

   ആയതിനാൽ താഴെ പറയുന്ന ആവശ്യങ്ങള്‍ അനുവദിച്ച് നടപ്പിലാക്കണമെന്ന് അപേക്ഷിക്കുന്നു.

നിലവിലുള്ള ശമ്പള പരിഷ്കരണ അപാകതകള്‍ പരിഹരിക്കുന്നതിനായി 01.07.2019 പ്രബല്യത്തില്‍ ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയിലുകളും ആനുകൂല്യങ്ങളുടെ പ്രബല്യ തീയതിയും അതേപടി KWA ജീവനക്കാര്‍ക്കും ബാധകമാക്കി ഉത്തരവാകുക.

ഇറിഗേഷന്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന പുതിയ ശമ്പള പരിഷ്കരണം KWA ജീവനക്കാര്‍ക്കും അതേപടി  അനുവദിച്ച് ഉത്തരവാകുക.  

Thursday, March 5, 2026

ഇത് പരിഷ്കരണമോ?

 പഴയ ശമ്പളത്തിൽ 36% DA ലഭിച്ചിരുന്ന സമയത്താണ് 01.07.2019 പ്രാബല്യത്തിലുള്ള ശമ്പള പരിഷ്കരണ ഉത്തരവ് വരുന്നത്. ഇതുപ്രകാരം 28 ശതമാനം DA അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചു. ബാക്കി 2020 ജനുവരിയിലും ജൂലൈയിലുമായി നൽകേണ്ട DA നിഷേധിച്ചു. ഫലത്തിൽ 36% DA ലയിപ്പിച്ചു. ഇത് മൂലം കാര്യമായ പ്രയോജനം ജീവനക്കാർക്കുണ്ടായില്ല. അതിനുശേഷം പ്രഖ്യാപിച്ച DA യ്ക്കും കുടിശിക നിഷേധിച്ചു. ഇത്തരത്തിലുള്ള അപാകതകൾ പരിഹരിക്കാതെ പുതിയ ശമ്പള പരിഷ്കരണം കൊണ്ട് പ്രയോജനം ഇല്ല.

Thursday, January 1, 2026

DA അവകാശത്തില്‍ കവര്‍ച്ച

 

DA അവകാശം സര്‍ക്കാര്‍ കവര്‍ന്നു 


01.01.2020 മുതല്‍ ലഭിക്കേണ്ട 4 % DA നിഷേധിച്ചു.


01.07.2020 മുതല്‍ ലഭിക്കേണ്ട 7 % DA നല്‍കിയത് 01.04.2021 മുതല്‍.

( 9 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2021 മുതല്‍ ലഭിക്കേണ്ട 9 % DA നല്‍കിയത് 01.04.2024 മുതൽ                             (39 മാസ കുടിശ്ശിക നിഷേധിച്ചു )* 


01.07.2021 മുതല്‍ ലഭിക്കേണ്ട 12% DA നല്‍കിയത് 01.11.2024 മുതല്‍.                                 (40 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2022 മുതല്‍ ലഭിക്കേണ്ട 15% DA നല്‍കിയത് 01.04.2025 മുതല്‍.                            (39 മാസ കുടിശ്ശിക നിഷേധിച്ചു) 


01.07.2022 മുതല്‍ ലഭിക്കേണ്ട 18% DA നല്‍കിയത് 01.09.2025 മുതല്‍                             (38 മാസ കുടിശ്ശിക നിഷേധിച്ചു) 


01.01.2023 മുതല്‍ ലഭിക്കേണ്ട 22% DA നല്‍കിയത് 01.11.2025 മുതല്‍                             (34 മാസ കുടിശ്ശിക നിഷേധിച്ചു) 


01.07.2023 മുതല്‍ ലഭിക്കേണ്ട 25% DA ലഭിച്ചത് 01.02.2026 മുതൽ പെൻഷൻകാർക്ക് 01.03.2026 മുതൽ

( 31/32 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2024 മുതല്‍ ലഭിക്കേണ്ട 28% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 26/27 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.07.2024 മുതല്‍ ലഭിക്കേണ്ട 31% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 20/21 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2025 മുതല്‍ ലഭിക്കേണ്ട 33% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 14/15 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.07.2025 മുതല്‍ ലഭിക്കേണ്ട 35% DA പ്രഖ്യാപിച്ചത് 01.03.2026 മുതൽ പെൻഷൻകാർക്ക് 01.04.2026 മുതൽ

( 08/09 മാസ കുടിശ്ശിക നിഷേധിച്ചു)* 


01.01.2026 മുതൽ ലഭിക്കേണ്ട DA പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.


 ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെയുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തരത്തിൽ നിഷേധിക്കുമ്പോഴും ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.


ലഭിക്കേണ്ട DA, കുടിശ്ശിക സഹിതം അനുവദിക്കുമെന്ന്‍ പ്രത്യാശിക്കാം. 

 

Sunday, November 2, 2025

ശമ്പള പരിഷ്ക്കരണം 2019 – വഞ്ചന

കേരളാ വാട്ടർ അതോറിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും മോശമായ ശമ്പള പരിഷ്ക്കരണമാണ് 01.07.2019 പ്രാബല്യത്തില്‍ ഉത്തരവായിട്ടുള്ളത്. 01.07.2019 ല്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളത്തില്‍ 28 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്‌മെന്‍റ് ആനുകൂല്യത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 10.02.2021ല്‍ പരിഷ്ക്കരിച്ചത്. എന്നാല്‍ ഈ ആനുകൂല്യം പോലും നിഷേധിക്കുന്ന ടേബിള്‍ പരിഷ്ക്കാരമാണ് കേരളാ വാട്ടർ അതോറിറ്റിയില്‍ നടപ്പിലാക്കിയത്. (12 ശതമാനം ഫിറ്റ്‌മെന്‍റ് കഴിഞ്ഞ തവണ ലഭിച്ചത് 6.5 ശതമാനത്തില്‍ താഴെയാക്കി കുറച്ചു, വെയിട്ടേജ് ഇല്ല).

01.04.2021 വരെയുള്ള ക്ഷാമബത്ത നോഷണലായി ഉത്തരവായതോടെ, ഫലത്തില്‍ ശമ്പള പരിഷ്ക്കരണ പ്രാബല്യം 01.04.2021 മുതല്‍ മാത്രം.

 പല തസ്തികകളുടെയും ശമ്പള സ്കെയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ജല വിഭവ വകുപ്പിന്‍ കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയിട്ടുള്ള സ്കെയിലിനെക്കാള്‍ വളരെ കുറഞ്ഞ സ്കെയിലാണ് ഓരോ തസ്തികകള്‍ക്കും അനുവദിച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ അസി. എക്സി. എഞ്ചിനീയറുടെ സ്കെയില്‍ 59300-120900  നല്‍കുമ്പോള്‍ കേരളാ വാട്ടർ അതോറിറ്റിയില്‍ 55200-120900!. അസി. എഞ്ചിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല തസ്തികകളുടെയും സ്ഥിതി ഇത് തന്നെ!. മറ്റു വകുപ്പുകളെക്കാള്‍ ഉയര്‍ന്ന സ്കെയിലുകള്‍ ലഭ്യമായിരുന്നത് നഷ്ടപ്പെട്ടു.

അടുത്ത ശമ്പള പരിഷ്ക്കരണത്തിന് മുമ്പ്, ഇറിഗേഷന് അനുവദിച്ച ശമ്പളമെങ്കിലും അനുവദിച്ച് അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കനത്ത നഷ്ടം അനുഭവിക്കേണ്ടി വരും. 

Wednesday, October 29, 2025

DA അവകാശത്തിൽ സർക്കാരിന്റെ കൊള്ള



സർവീസ് കാലം മുഴുവനും ജനുവരിയിലും ജൂലൈയിലുമായി കിട്ടിക്കൊണ്ടിരുന്ന കുടിശിക സഹിതം ഉള്ള DA, ജനുവരി 2020 മുതൽ ഈ സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടായിട്ടുള്ളത്. നാമ മാത്രമായി പ്രഖ്യാപിക്കുന്ന ഡിഎയ്ക്ക് ജനുവരി 2020 മുതൽ കുടിശ്ശിക നിഷേധിച്ചിരിക്കുകയാണ്.


 ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.


​സംസ്ഥാനം രൂപീകരിച്ചതുമുതൽ ഒന്നാം പിണറായി സർക്കാർ വരെ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിച്ചിരുന്നു. ധനമന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ ഈ അവകാശം അട്ടിമറിച്ചിരിക്കുകയാണ്.

Wednesday, August 20, 2025

നിയമന അഴിമതി - നടപടി വേണം


 കാലങ്ങളായി തുടരുന്ന നിയമന അഴിമതിയില്‍ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടികളും ഇല്ലാതെ തുടരുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ അഴിമതി നടത്തി ഡ്രാഫ്റ്റ്‌സ്മാന്‍, അസി. എഞ്ചിനീയര്‍ മുതലായ തസ്തികകളില്‍ നിയമനം നടത്തിയത് തെളിവ് സഹിതം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. കോടതി ഉത്തരവിനെ ധിക്കരിച്ചും ഇത്തരത്തില്‍ നിയമനം. നടത്തിയിട്ടുണ്ട് . അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ നിഷേധിച്ചും അധിക നിയമനം നടത്തി. പല ഗുരുതരമായ അഴിമതികള്‍ മൂടിവെച്ച് രക്ഷപ്പെട്ടെ ങ്കിലും ഇപ്പോള്‍ ഭരണ പരിഷ്കാര വകുപ്പ് ഇടപെട്ട് കണ്ടുപിടിച്ചത് പ്രസംസനീയ മാണ്.  

സമ്മേളന ആവശ്യങ്ങള്‍

             കേരളാ വാട്ടർ അതോറിറ്റി പ്രൊഫഷണല്‍ യോഗ്യതക്ക്‌ മാന്യത കല്‍പിക്കുന്ന സ്ഥാപനമായി മാറണമെന്ന് എഞ്ചിനീയറിംഗ് സ്റ്റാഫ്‌ അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

      അതോറിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും മോശമായ ശമ്പള പരിഷ്ക്കരണമാണ് ഉത്തരവായിട്ടുള്ളതെന്ന്‍ സമ്മേളനം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പളം പോലും അനുവദിച്ചില്ല. 

01.07.2019 ല്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളത്തില്‍ 28 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്‌മെന്‍റ് ആനുകൂല്യത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ചത്. എന്നാല്‍ ഈ ആനുകൂല്യം പോലും നിഷേധിക്കുന്ന ടേബിള്‍ പരിഷ്ക്കാരമാണ്  കേരളാ വാട്ടർ അതോറിറ്റിയില്‍ ഉത്തരവായിട്ടുള്ളത്. (12 ശതമാനം ഫിറ്റ്‌മെന്‍റ് കഴിഞ്ഞ തവണ ലഭിച്ചത് കുറച്ചു, വെയിട്ടേജ് ഇല്ല). അടിസ്ഥാന ശമ്പളത്തോടൊപ്പം 38 ശതമാനം കൂട്ടി സ്റ്റേജ് കണക്കാക്കി ശമ്പളം തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ ഉണ്ടാകേണ്ടതാണ്.

01.04.2021 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക നോഷണലായി ഉത്തരവായതോടെ, ഫലത്തില്‍ ജീവനക്കാരുടെ മൂന്നു ഗഡു ക്ഷാമബത്ത കൂടി നിഷേധിച്ചിരിക്കുകയാണ്. പല തസ്തികകളുടെയും ശമ്പള സ്കെയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ജല വിഭവ വകുപ്പിന്‍ കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയിട്ടുള്ള സ്കെയിലിനെക്കാള്‍ വളരെ കുറഞ്ഞ സ്കെയിലാണ് ഓരോ തസ്തികകള്‍ക്കും അനുവദിച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ അസി. എക്സി. എഞ്ചിനീയറുടെ സ്കെയില്‍ 59300-120900 നല്‍കുമ്പോള്‍ കേരളാ വാട്ടർ അതോറിറ്റിയില്‍ 55200-120900!. അസി. എഞ്ചിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല തസ്തികകളുടെയും സ്ഥിതി ഇത് തന്നെ!.  മറ്റു വകുപ്പുകളെക്കാള്‍ ഉയര്‍ന്ന സ്കെയിലുകള്‍ ലഭ്യമായിരുന്നത് നിഷേധിക്കപ്പെട്ടിരി ക്കുകയാണ്. ജലവിഭവവകുപ്പിന്‍റെ തന്നെ കീഴിലുള്ള ഇറിഗേഷന് അനുവദിച്ച ശമ്പളമെങ്കിലും അനുവദിച്ച് അപാകതകള്‍ പരിഹരിഹരിക്കേണ്ടതാണ്.

പുതിയ ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍സ് വഴി നിഷേധിച്ച പ്രമോഷന്‍ അനുപാതം പുനസ്ഥാപിക്കുക, അധിക നേരിട്ടുള്ള നിയമനത്തിനെതിരേ നടപടിഎടുക്കുക, സുതാര്യത ഉറപ്പാക്കി കേഡര്‍ സ്ട്രെങ്ങ്ത് അനുപാതം പാലിച്ച് സീനിയോരിട്ടി ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക, യഥാസമയം പ്രമോഷന്‍ നല്‍കുക, ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, കുപ്പിവെള്ള വിതരണം ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.


Thursday, July 31, 2025

OUR NEW GENERAL SECRETARY


                                                                           S. JOSE PAUL 

NEWS OF CONFERENCE


 

യാത്രയയപ്പ്

T.A. ABDUL SALAM
K.S. SAKEER
                                                                       SUNILKUMAR
 

Friday, February 10, 2023

ടെക്നിക്കല്‍ സര്‍വ്വീസ് റൂള്‍സ് – വഞ്ചന

 

കേരളാ വാട്ടർ അതോറിറ്റിയിൽ മറ്റേത് തസ്തികകളെക്കാളും പരിമിതമായ അവകാശങ്ങള്‍ മാത്രമാണ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരായ ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II, ഗ്രേഡ് I എന്നീ തസ്തികകള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പരിമിതമായി ഉണ്ടായിരുന്ന അവകാശങ്ങള്‍ പോലും പുതിയ ടെക്നിക്കല്‍ സര്‍വ്വീസ് റൂള്‍സിലൂടെ കവര്‍ന്നെടുത്തിരിക്കുകയാണ്.  

കവര്‍ന്നെടുക്കപ്പെട്ടവയില്‍ പ്രധാനപ്പെട്ടത്:-

1.  ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയിലേക്ക് ഉണ്ടായിരുന്ന 70 ശതമാനം പ്രമോഷന്‍ 50 ശതമാനം ആക്കി കുറച്ചിരിക്കുകയാണ്. ഫീഡര്‍ കാറ്റഗറികള്‍ക്ക് മാത്രമുണ്ടായിരുന്ന ഇന്‍സര്‍വ്വീസ് ക്വാട്ട, മിനിസ്റ്റീരിയല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമാക്കി ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II തസ്തികകളുടെ അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്.

2.  അസി. എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രമോഷനുണ്ടായിരുന്നത് ഫീഡര്‍ കാറ്റഗറിയായ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയില്‍ നിന്നും മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ഒരേസമയം സര്‍വ്വേയര്‍ക്കും, ഹെഡ് സര്‍വ്വേയര്‍ക്കും അവസരം നല്‍കി ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയില്‍ നിന്നുള്ള അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്. സര്‍വ്വേയര്‍ക്ക് ഹെഡ് സര്‍വ്വേയറായി അസി. എഞ്ചിനീയര്‍ ആകാനും നേരിട്ട് സര്‍വ്വേയര്‍ തസ്തികയില്‍ നിന്നും അസി. എഞ്ചിനീയര്‍ ആകാനും അവസരം!. ഇവിടെയും ഫീഡര്‍ കാറ്റഗറികള്‍ക്ക് മാത്രമുണ്ടായിരുന്ന ഇന്‍സര്‍വ്വീസ് ക്വാട്ട, മിനിസ്റ്റീരിയല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമാക്കി ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II, ഗ്രേഡ് I എന്നീ തസ്തികകളുടെ അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്.

3.  മെക്കാനിക്കല്‍ സൂപ്രണ്ടിന് അസി. എക്സ്സി. എഞ്ചിനീയര്‍ ആകാന്‍ അവസരം ഒരുക്കിയിരിക്കുന്നത് ഡിപ്ലോമ ക്വാട്ടയില്‍ നിന്നും പ്രമോഷന്‍ ലഭിക്കേണ്ട അസി. എഞ്ചിനീയറുടെ അവസരങ്ങള്‍ കുറച്ചിട്ടാണ്.

      നിലവില്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ട്രേഡ് യൂണിയനുകള്‍ ആഹ്ലാദത്തിലാണ്. മറ്റു തസ്തികകള്‍ക്ക് കൂടി അസി. എഞ്ചിനീയര്‍ ആകാനും അസി. എക്സ്സി. എഞ്ചിനീയര്‍ ആകാനും അവസരം നല്‍കാതിരുന്നത് ചിന്തനീയമാണ്!.

റഫറണ്ടം സമ്മാനിച്ച പ്രത്യുപകാരങ്ങള്‍ക്ക് കടപ്പെട്ടിരിക്കാം.


Thursday, September 8, 2022

Sunday, March 13, 2022

റഫറണ്ട വിക്രിയകള്‍

 സുഹൃത്തെ,

കേരളാ വാട്ടർ അതോറിറ്റിയിൽ ട്രേഡ്‌ യൂണിയനുകളുടെ ബഹുല്യം കുറയ്ക്കുന്നതിനായി റഫറണ്ടം നടത്തിയിരുന്നു. ഇതനുസരിച്ച് തെരെഞ്ഞെടുക്കപ്പെട്ട യൂണിയനുകളുടെ സംഭാവനകള്‍ വിലയിരുത്തപ്പെടേണ്ടാതാണ്.

“ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുവാന്‍ കഴിഞ്ഞില്ലെന്ന്‍ മാത്രമല്ല, കക്ഷത്തിലിരുന്നതും നഷ്ടപ്പെട്ട അവസ്ഥയിലായി.”

ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ പുതിയവ നേടിയെടുക്കുന്നതിനോ കഴിയാതെ പ്രസ്തുത യൂണിയനുകള്‍ മാനേജ്മെൻറ് പ്രതിനിധികളായി മാറുകയായിരുന്നു.

റഫറണ്ടത്തിലൂടെയുള്ള കഴിഞ്ഞകാല സംഭാവനകള്‍:-

1.  മാസം തോറും ലഭിച്ചിരുന്ന അഡ്ഹോക്ക്/പേഴ്സണല്‍ അലവന്‍സ് നിഷേധിക്കപ്പെട്ടു.

2.  ഒരു മാസത്തെ ശമ്പളം പിന്നീട് അര മാസ ശമ്പളം മെഡിക്കൽ അലവൻസായി ലഭിച്ചിരുന്നത് നിഷേധിക്കപ്പെട്ടു.

3.  01.07.2019 പ്രാബല്യത്തില്‍ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇതുവരെ നടപ്പാക്കാനായില്ല. ഇന്നലെ (11.03.2022) പ്രഖ്യാപിച്ച ബഡ്ജറ്റില്‍ പോലും ഇതിന്നായി തുക വകയിരുത്തിയിട്ടില്ല.  {KSEB ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളിലും ധനകാര്യ വകുപ്പിന്‍റെ അംഗീകാരം ഇല്ലാതെയും നടപ്പിലാക്കപ്പെട്ടത്}

4.  അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. ജീവനക്കാര്‍ അസംതൃപ്തരാണ്.

5.  PSC, Employment എക്സ്ചേഞ്ച് എന്നിവ മുഖാന്തിരമല്ലാതെ പിൻ വാതിൽ നിയമനങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നു. (ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ചില പിൻവാതിൽ നിയമന ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത്)

6.  പങ്കാളിത്ത പെന്‍ഷന്‍ മാറ്റമില്ലാതെ തുടരുന്നു. രണ്ട് തരത്തിലുള്ള ജീവനക്കാര്‍ സൃഷ്ട്ടിക്കപ്പെട്ടു.

7.  ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍സ് മരീചികയായി തുടരുന്നു.

8.  KWA യുടെ കുത്തകയായിരുന്ന കുടി വെള്ള വിതരണ മേഖല അന്യവല്‍ക്കരിക്കപ്പെട്ടു. (നിലവില്‍ തൃശൂര്‍, കോഴിക്കോട് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ ചില പ്രദേശങ്ങളിലെ കുടി വെള്ള വിതരണ ചുമതല കേരളാ വാട്ടർ അതോറിറ്റിയിൽ നിക്ഷിപ്തമല്ല.)

9.  ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇന്‍സ്പെക്ഷന്‍/ കന്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ നടക്കുന്ന ധൂര്‍ത്തിന് മൌന സമ്മതം നല്‍കുന്നു.

10. കുപ്പി വെള്ള കമ്പനിക്ക് പേരിടല്‍ തുടരുന്നു.

11. അന്യാധീനപ്പെട്ട പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമമില്ല.

99 ശതമാനം വോട്ടു നേടി വിജയിച്ചാലും ഇത്തരത്തിലുള്ള സംഭാവനകള്‍ തുടരുമെന്ന് തെളിയിച്ചിരിക്കുകയാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ ഇനിയുമുണ്ട്. ഈയവസരത്തില്‍ പുതിയ റഫറണ്ടത്തിനുള്ള നടപടികള്‍ മാനേജ്മെൻറ് ചില സംഘടനകളുമായി മാത്രം ചര്‍ച്ച നടത്തി, ട്രേഡ് യൂണിയൻ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന  KWA എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷനെ ഒഴിവാക്കി ടെക്നിക്കല്‍ ജീവനക്കാരെ അവഗണിച്ച് മുന്നോട്ട് പോകുകയാണ്. ട്രേഡ് യൂണിയൻ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിയനുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. ഇതിന്നെതിരെ അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുകയാണ്. 

ആയതിനാല്‍ എല്ലാ ജീവനക്കാരും പ്രതിഷേധത്തില്‍ അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

KWA എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ