Thursday, December 31, 2020

HAPPY NEW YEAR

 


Thursday, December 10, 2020

പെൻഷൻ നിഷേധം

                     പേസ്ലിപ് & പെൻഷൻ വിഭാഗത്തിലെ അക്കൗണ്ട്സ് ഓഫീസറായ ശ്രീ. ശങ്കർ സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ഇല്ലാത്ത ഉത്തരവുകൾ ഉണ്ടെന്ന വ്യാജേന പെൻഷനായവരെ ബുദ്ധിമുട്ടിക്കുകയാണ്. യഥാർത്ഥ ഉത്തരവുകളുടെ ഭാഗം മനഃപ്പൂർവം മറച്ചുവെച്ചു കൊണ്ട് നീതി നിഷേധിക്കുകയാണ്. ഇതിന്നെതിരെ അസോസിയേഷൻ പരാതി നൽകിയിട്ടുള്ളതാണ്. ഇദ്ദേഹം മനഃപ്പൂർവം പെൻഷൻ പേപ്പറുകൾ ഇത്തരത്തിൽ അടിസ്ഥാനമില്ലാത്തതും കേരള സർവീസ് റൂൾസിനും സർക്കാർ ഉത്തരവിനും മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിനും ബഹു. ഹൈക്കോടതി വിധികൾക്കും വിരുദ്ധമായ നടപടികളിലൂടെ താമസിപ്പിക്കുകയാണ്. 31 വർഷങ്ങൾക്ക്‌ മുൻപ് തിട്ടപ്പെടുത്തി ഉന്നത ഓഡിറ്റിങ്ങിന് വിധേയമായി നൽകിയ ശമ്പളം വരെ നിഷേധിച്ചാണ് പെൻഷൻ പേപ്പറുകൾ തിരിച്ചയച്ചിരിക്കുന്നത്. ബന്ധപ്പെട്ട പെൻഷണറെ അറിയിക്കാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഇത് ചെയ്യുന്നത്.

   ഒന്നുകിൽ മനഃപ്പൂർവ്വം അല്ലെങ്കിൽ ഉത്തരവുകൾ വായിച്ചു മനസ്സിലാക്കുവാനുള്ള യോഗ്യത കുറവ്. രണ്ടും പരിശോധിക്കേണ്ടതാണ് ഒപ്പം ആശ്രിത നിയമനവും.

   കേരള സർവീസ് റൂൾസ് പ്രകാരം സർവീസ് ബുക്കുകൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യേണ്ടതാണ്. ഇത് പ്രകാരം സർവീസ് ബുക്കുകൾ യഥാസമയങ്ങളിൽ അക്കൗണ്ടൻറ് ജനറൽ(ഓഡിറ്റ്), ഇൻറ്റേണൽ ഓഡിറ്റർ മുതലായ ഉന്നത തസ്തികയിലുള്ളവർ ഓഡിറ്റ് ചെയ്തിട്ടുള്ളതാണ്. മേൽ പറഞ്ഞ ഉന്നത തസ്തികയിലുള്ളവർക്ക് മുകളിൽ അന്തിമ ഓഡിറ്റിംഗിനും പെൻഷൻ അനുവദിക്കുന്ന ഓഫീസർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകി കത്തെഴുതുവാനും അധികാരം ഇല്ലാത്ത ഇദ്ദേഹം അധികാര പരിധിക്കപ്പുറം പ്രവർത്തിച്ചു പെൻഷൻ നിഷേധിക്കുകയാണ്. കോവിഡ് വ്യാപന നാളിൽ മാസങ്ങളായി പെൻഷൻ ലഭിക്കാത്തവർ ആത്മഹത്യയുടെ വക്കിലാണ്. ഇദ്ദേഹത്തിനെതിരെ പലരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ് കൊടുക്കുന്നതുൾപ്പെടെ പരിഗണനയിലാണ്.

   എത്രയും വേഗം പെൻഷനായവരുടെ പെൻഷൻ അനുവദിക്കുന്നതിനുള്ള ഉത്തരവുകൾ ഉണ്ടാകണമെന്നും പേസ്ലിപ് & പെൻഷൻ വിഭാഗത്തിലെ അക്കൗണ്ട്സ് ഓഫീസറായ ശ്രീ. ശങ്കറിനെതിരെ മനഃപൂർവമായ കാലതാമസത്തിനും തെറ്റിദ്ധരിപ്പിച്ചു യഥാർത്ഥ പെൻഷൻ നിഷേധിക്കുന്നതിനും നടത്തുന്ന കുൽസിത ശ്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിച്ചു അദ്ദേഹത്തിൽ നിന്നും നഷ്ടപരിഹാരം പലിശ സഹിതം  ഈടാക്കി നൽകണമെന്നും പെൻഷൻ അനുവദിക്കുന്നത് വരെ അദ്ദേഹത്തിൻറ്റെ ശമ്പളം തടഞ്ഞു വെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.