Friday, February 10, 2023

ടെക്നിക്കല്‍ സര്‍വ്വീസ് റൂള്‍സ് – വഞ്ചന

 

കേരളാ വാട്ടർ അതോറിറ്റിയിൽ മറ്റേത് തസ്തികകളെക്കാളും പരിമിതമായ അവകാശങ്ങള്‍ മാത്രമാണ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരായ ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II, ഗ്രേഡ് I എന്നീ തസ്തികകള്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പരിമിതമായി ഉണ്ടായിരുന്ന അവകാശങ്ങള്‍ പോലും പുതിയ ടെക്നിക്കല്‍ സര്‍വ്വീസ് റൂള്‍സിലൂടെ കവര്‍ന്നെടുത്തിരിക്കുകയാണ്.  

കവര്‍ന്നെടുക്കപ്പെട്ടവയില്‍ പ്രധാനപ്പെട്ടത്:-

1.  ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയിലേക്ക് ഉണ്ടായിരുന്ന 70 ശതമാനം പ്രമോഷന്‍ 50 ശതമാനം ആക്കി കുറച്ചിരിക്കുകയാണ്. ഫീഡര്‍ കാറ്റഗറികള്‍ക്ക് മാത്രമുണ്ടായിരുന്ന ഇന്‍സര്‍വ്വീസ് ക്വാട്ട, മിനിസ്റ്റീരിയല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമാക്കി ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II തസ്തികകളുടെ അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്.

2.  അസി. എഞ്ചിനീയര്‍ തസ്തികയിലേക്ക് പ്രമോഷനുണ്ടായിരുന്നത് ഫീഡര്‍ കാറ്റഗറിയായ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയില്‍ നിന്നും മാത്രമാണ്. എന്നാല്‍ ഇപ്പോള്‍ ഒരേസമയം സര്‍വ്വേയര്‍ക്കും, ഹെഡ് സര്‍വ്വേയര്‍ക്കും അവസരം നല്‍കി ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I തസ്തികയില്‍ നിന്നുള്ള അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്. സര്‍വ്വേയര്‍ക്ക് ഹെഡ് സര്‍വ്വേയറായി അസി. എഞ്ചിനീയര്‍ ആകാനും നേരിട്ട് സര്‍വ്വേയര്‍ തസ്തികയില്‍ നിന്നും അസി. എഞ്ചിനീയര്‍ ആകാനും അവസരം!. ഇവിടെയും ഫീഡര്‍ കാറ്റഗറികള്‍ക്ക് മാത്രമുണ്ടായിരുന്ന ഇന്‍സര്‍വ്വീസ് ക്വാട്ട, മിനിസ്റ്റീരിയല്‍ വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമാക്കി ഒവര്‍സീയര്‍ ഗ്രേഡ് III, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II, ഗ്രേഡ് I എന്നീ തസ്തികകളുടെ അവസരങ്ങള്‍ കുറച്ചിരിക്കുകയാണ്.

3.  മെക്കാനിക്കല്‍ സൂപ്രണ്ടിന് അസി. എക്സ്സി. എഞ്ചിനീയര്‍ ആകാന്‍ അവസരം ഒരുക്കിയിരിക്കുന്നത് ഡിപ്ലോമ ക്വാട്ടയില്‍ നിന്നും പ്രമോഷന്‍ ലഭിക്കേണ്ട അസി. എഞ്ചിനീയറുടെ അവസരങ്ങള്‍ കുറച്ചിട്ടാണ്.

      നിലവില്‍ ഉണ്ടായിരുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ട്രേഡ് യൂണിയനുകള്‍ ആഹ്ലാദത്തിലാണ്. മറ്റു തസ്തികകള്‍ക്ക് കൂടി അസി. എഞ്ചിനീയര്‍ ആകാനും അസി. എക്സ്സി. എഞ്ചിനീയര്‍ ആകാനും അവസരം നല്‍കാതിരുന്നത് ചിന്തനീയമാണ്!.

റഫറണ്ടം സമ്മാനിച്ച പ്രത്യുപകാരങ്ങള്‍ക്ക് കടപ്പെട്ടിരിക്കാം.