Thursday, September 8, 2022


 

Sunday, March 13, 2022

റഫറണ്ട വിക്രിയകള്‍

 സുഹൃത്തെ,

കേരളാ വാട്ടർ അതോറിറ്റിയിൽ ട്രേഡ്‌ യൂണിയനുകളുടെ ബഹുല്യം കുറയ്ക്കുന്നതിനായി റഫറണ്ടം നടത്തിയിരുന്നു. ഇതനുസരിച്ച് തെരെഞ്ഞെടുക്കപ്പെട്ട യൂണിയനുകളുടെ സംഭാവനകള്‍ വിലയിരുത്തപ്പെടേണ്ടാതാണ്.

“ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുവാന്‍ കഴിഞ്ഞില്ലെന്ന്‍ മാത്രമല്ല, കക്ഷത്തിലിരുന്നതും നഷ്ടപ്പെട്ട അവസ്ഥയിലായി.”

ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ പുതിയവ നേടിയെടുക്കുന്നതിനോ കഴിയാതെ പ്രസ്തുത യൂണിയനുകള്‍ മാനേജ്മെൻറ് പ്രതിനിധികളായി മാറുകയായിരുന്നു.

റഫറണ്ടത്തിലൂടെയുള്ള കഴിഞ്ഞകാല സംഭാവനകള്‍:-

1.  മാസം തോറും ലഭിച്ചിരുന്ന അഡ്ഹോക്ക്/പേഴ്സണല്‍ അലവന്‍സ് നിഷേധിക്കപ്പെട്ടു.

2.  ഒരു മാസത്തെ ശമ്പളം പിന്നീട് അര മാസ ശമ്പളം മെഡിക്കൽ അലവൻസായി ലഭിച്ചിരുന്നത് നിഷേധിക്കപ്പെട്ടു.

3.  01.07.2019 പ്രാബല്യത്തില്‍ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇതുവരെ നടപ്പാക്കാനായില്ല. ഇന്നലെ (11.03.2022) പ്രഖ്യാപിച്ച ബഡ്ജറ്റില്‍ പോലും ഇതിന്നായി തുക വകയിരുത്തിയിട്ടില്ല.  {KSEB ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളിലും ധനകാര്യ വകുപ്പിന്‍റെ അംഗീകാരം ഇല്ലാതെയും നടപ്പിലാക്കപ്പെട്ടത്}

4.  അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കപ്പെടുന്നു. ജീവനക്കാര്‍ അസംതൃപ്തരാണ്.

5.  PSC, Employment എക്സ്ചേഞ്ച് എന്നിവ മുഖാന്തിരമല്ലാതെ പിൻ വാതിൽ നിയമനങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നു. (ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ചില പിൻവാതിൽ നിയമന ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത്)

6.  പങ്കാളിത്ത പെന്‍ഷന്‍ മാറ്റമില്ലാതെ തുടരുന്നു. രണ്ട് തരത്തിലുള്ള ജീവനക്കാര്‍ സൃഷ്ട്ടിക്കപ്പെട്ടു.

7.  ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍സ് മരീചികയായി തുടരുന്നു.

8.  KWA യുടെ കുത്തകയായിരുന്ന കുടി വെള്ള വിതരണ മേഖല അന്യവല്‍ക്കരിക്കപ്പെട്ടു. (നിലവില്‍ തൃശൂര്‍, കോഴിക്കോട് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ ചില പ്രദേശങ്ങളിലെ കുടി വെള്ള വിതരണ ചുമതല കേരളാ വാട്ടർ അതോറിറ്റിയിൽ നിക്ഷിപ്തമല്ല.)

9.  ജലജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ഇന്‍സ്പെക്ഷന്‍/ കന്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ നടക്കുന്ന ധൂര്‍ത്തിന് മൌന സമ്മതം നല്‍കുന്നു.

10. കുപ്പി വെള്ള കമ്പനിക്ക് പേരിടല്‍ തുടരുന്നു.

11. അന്യാധീനപ്പെട്ട പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമമില്ല.

99 ശതമാനം വോട്ടു നേടി വിജയിച്ചാലും ഇത്തരത്തിലുള്ള സംഭാവനകള്‍ തുടരുമെന്ന് തെളിയിച്ചിരിക്കുകയാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത സംഭാവനകള്‍ ഇനിയുമുണ്ട്. ഈയവസരത്തില്‍ പുതിയ റഫറണ്ടത്തിനുള്ള നടപടികള്‍ മാനേജ്മെൻറ് ചില സംഘടനകളുമായി മാത്രം ചര്‍ച്ച നടത്തി, ട്രേഡ് യൂണിയൻ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന  KWA എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷനെ ഒഴിവാക്കി ടെക്നിക്കല്‍ ജീവനക്കാരെ അവഗണിച്ച് മുന്നോട്ട് പോകുകയാണ്. ട്രേഡ് യൂണിയൻ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള യൂണിയനുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. ഇതിന്നെതിരെ അസോസിയേഷൻ ശക്തമായി പ്രതിഷേധിക്കുകയാണ്. 

ആയതിനാല്‍ എല്ലാ ജീവനക്കാരും പ്രതിഷേധത്തില്‍ അണിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജനറൽ സെക്രട്ടറി

KWA എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ