Thursday, April 30, 2020

ഒരു സംയുക്ത സമര വേദി


പ്രകടനവും ധർണ്ണയും 1997





Monday, April 6, 2020

വിളമ്പിയർക്ക് തന്നെ വീണ്ടും......

കേരളാ വാട്ടർ അതോറിറ്റിയിൽ സർവീസിൽ പ്രവേശിച്ച ഓരോ തസ്തികയും വിവിധ കാലയളവിൽ പ്രമോഷനുകൾ/സമയബന്ധിത ഹയർ ഗ്രേഡ് സ്കെയിലുകൾ മുഖാന്തിരം നേടിയ സാമ്പത്തിക നേട്ടങ്ങൾ പഠനവിധേയമാക്കേണ്ടതാണ്. ഓരോ ശമ്പള പരിഷ്ക്കരണത്തിലും  വസ്തുതകൾ പഠിക്കാതെ വിളമ്പിയർക്ക് തന്നെ വീണ്ടും വിളമ്പുന്ന അവസ്ഥയാണുള്ളത്.
ഓവർസിയർ ഗ്രേഡ്III, പ്ലംബർ, ഫിറ്റർ, മീറ്റർ റീഡർ എൽ ഡി ക്ലാർക്ക്, ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒരേ കാലയളവിൽ സർവീസിൽ പ്രവേശിച്ചു 30/35 വർഷ സർവീസുള്ളവരുടെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ   ഓരോ ശമ്പള പരിഷ്ക്കരണത്തിന് ശേഷവും പരിശോധി ച്ചാൽ ഇത് വ്യക്തമാകുന്നതാണ്. താഴ്ന്ന തസ്തികകളായ പ്ലംബർ, ഫിറ്റർ, മീറ്റർ റീഡർ എൽ ഡി ക്ലാർക്ക്, ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമിതനായി പ്രമോഷൻ നേടിയിട്ടുള്ളവരുടെ അടിസ്ഥാന ശമ്പളം പരിശോധിച്ചാൽ ഓവർസിയർ ഗ്രേഡ്III തസ്തികയിൽ സർവീസിൽ പ്രവേശിച് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രമോഷൻ നേടിയവർക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞത് 15000 രൂപയോളം അധികമാണെന്ന് കാണാം.

ഇരകൾ

ഓവർസിയർ ഗ്രേഡ്III തസ്തികയിൽ ജോലിയിലിരിക്കുമ്പോൾ ഒരാൾക്ക് എൽ ഡി ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിക്കുകയുണ്ടായി. എൻജിനീയറിംഗ് സ്ഥാപനമെന്ന നിലയിൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള ഓവർസിയർ ഗ്രേഡ്III തസ്തികയിൽ തുടരുന്നതാണ് നല്ലതെന്ന സ്വാഭാവികമായ പ്രതീക്ഷയിൽ അദ്ദേഹം തുടരുകയായിരുന്നു. കൂടാതെ അന്ന് ഓവർസിയർ ഗ്രേഡ്III തസ്തികയ്ക്ക് എൽ ഡി ക്ലാർക്ക് തസ്തികയേക്കാൾ ഉയർന്ന ശമ്പള സ്കെയിലുമുണ്ടായിരുന്നു. 32 വർഷ ദീർഘകാല സേവനത്തിനുശേഷം അദ്ദേഹം ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I തസ്തികയിൽ വിരമിക്കുകയായിരുന്നു. എൽ ഡി ക്ലാർക്ക് നിയമനം സ്വീകരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 15000 രൂപയോളം അടിസ്ഥാന ശമ്പളം കൂടുതൽ വാങ്ങി വിരമിക്കാമായിരുന്നു.


ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം


*ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ടത് സെക്‌ഷൻ ഓഫീസുകൾ മുഖാന്തിരമാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി ലഭ്യമാകുന്ന ഉപകരണങ്ങൾ ഉൾപ്പെടെ ജീവനക്കാരെയും മുകളിലെ ഓഫീസുകളിൽ പങ്കിട്ടെടുത്തു സെക്‌ഷൻ ഓഫീസുകളെ അവഗണിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജോലിയുടെ ഭാരമനുസരിച്ചു ജീവനക്കാരെ പുനഃവ്യന്യാസം നടത്തേണ്ടതാണ്.
*ഉപഭോക്‌തൃ സൗഹൃദ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.


പ്രതിബദ്ധത


*എല്ലാ മേഖലകളിലും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. ആവശ്യമായ പ്രക്രിയ നവീകരണം നടപ്പിലാക്കേണ്ടതാണ്.
*നിലവിൽ സേവനാവകാശനിയമം വ്യക്തമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിയാത്തതിനാലും വിവരാവകാശ നിയമം പോലെ കർശനമല്ലാത്തതിനാലും യാതൊരു പുരോഗതിയും വരുത്തിയിട്ടില്ലാത്തതാണ്. ഉപഭോക്താക്കൾക്ക് നിയമപരമായ നിശ്ചിത കാലയളവിൽ സേവനം ലഭ്യമാക്കുന്നതിന് വ്യത്യസ്ത ഓഫീസറെയും അപ്പീൽ അധികാരിയെയും നിയോഗിച്ചു നിയമം കർശനമാക്കേണ്ടതാണ്.
*പൊതുജനങ്ങൾക്ക് പ്രയോജനം കിട്ടാത്ത പല പദ്ധതികളുമുണ്ട്. ഫണ്ടുണ്ടായിട്ടും പൂർത്തീകരണ കാലാവധി കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി വിഭാവന ലക്‌ഷ്യം പൂർത്തീകരിക്കാത്ത പ്രവർത്തികളുണ്ട്. ഇത് പരിശോധിക്കുന്നതിനും നടപടികൾക്കുമായി ശക്തമായ സംവിധാനം അനിവാര്യമാണ്.
*ഉദ്യഗക്കയറ്റത്തിന് ജോലിയുടെ സ്വഭാവത്തിനനുസൃതമായ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തേണ്ടതാണ്. പ്രവർത്തനോന്മുഖ ആനുകൂല്യങ്ങളും കാര്യക്ഷമത അളക്കലും രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാക്കാവുന്നതാണ്. ആശ്രിത വത്സർക്ക് നൽകുന്ന രീതി അവലംബിക്കപ്പെട്ടാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംഭവിക്കുന്നത്.  ജോലിയുടെ സ്വഭാവത്തിനനുസൃതമായി നിയമന രീതി പരിഷ്‌ക്കരിക്കുന്നതും ഗുണകരമാണ്.

*
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പല ഓഫീസിലുമുണ്ട്. ആവശ്യത്തിന് കംപ്യൂട്ടറുകൾ ആവശ്യമായ സോഫ്റ്റ് വെയറുകൾ, ജീവനക്കാരുടെ ക്രമീകരണം എന്നിവ ആവശ്യമാണ്.

ജനസൗഹൃദ സിവിൽ സർവീസ്


പ്രതിജ്ഞാബദ്ധതയും ജനസൗഹൃദ സിവിൽ സർവീസും നേടുന്നതിന് ഓരോ തസ്തികക്കും അക്കൗണ്ടബിലിറ്റി തീരുമാനിക്കേണ്ടതും കർശനമായി നടപ്പിലാക്കേണ്ടതുമാണ്. ഇത് പര്യാപ്തമായ സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചെടുത്തു പൂർണ്ണ കമ്പ്യൂട്ടറൈസേഷനിലൂടെ നേടിയെടുക്കാവുന്നതാണ്. ഓരോ തസ്തികയുടെയും  ചുമതലകളും ഉത്തരവാദിത്വങ്ങളും ജോലിയുടെ സ്വഭാവവും വ്യക്തമായി നിർവചിക്കപ്പെടേണ്ടതാണ്. നിലവിൽ ഡിപ്പാർട്ട്മെൻറ് ടെസ്റ്റ്, പ്രമോഷന് യോഗ്യത കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ്. നിയമങ്ങൾ പലപ്പോളും പ്രയോഗത്തിലില്ല. ജോലികളുടെ സ്വഭാവത്തിൽ  വരുന്ന  കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടെസ്റ്റുകളാണ് അഭികാമ്യമായിട്ടുള്ളത്.

ഭാരിച്ച ചുമതലകളും കുറഞ്ഞ ശമ്പളവും


കേരളാ വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്III തസ്തികയിൽ സർവീസിൽ പ്രവേശിച്ചവർ 33 വർഷ സേവനത്തിനു ശേഷമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രമോഷൻ നേടിയിട്ടുള്ളതെന്ന് കാണാം. കുറഞ്ഞ  സ്കെയിലിലുള്ള 4 സമയബന്ധിത ഹയർ ഗ്രേഡുകൾ വാങ്ങിയതിനു ശേഷമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്കെത്തുന്നത്. അതിനാൽ പ്രമോഷനുകൾ മൂലം യാതൊരു സാമ്പത്തിക പ്രയോജനവും ലഭിച്ചിട്ടില്ലാത്തതാണ്. ഈ കാലയളവിൽ താഴ്ന്ന തസ്തികകളായ പ്ലംബർ, ഫിറ്റർ, മീറ്റർ റീഡർ എൽ ഡി ക്ലാർക്ക്, ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമിതനായി പ്രമോഷൻ നേടിയിട്ടുള്ളവരുടെ അടിസ്ഥാന ശമ്പളം പരിശോധിച്ചാൽ കുറഞ്ഞത് 15000 രൂപയോളം അധികമാണെന്ന് കാണാം. അവസാന ശമ്പളത്തെ അടിസ്ഥാനമാക്കി പെൻഷനും മറ്റു ആനുകൂല്യങ്ങളും പരിഗണിക്കുന്നതിനാൽ മേൽ പറഞ്ഞ താഴ്ന്ന തസ്തികകളിൽ സർവീസിൽ പ്രവേശിച്ചവർക്ക് ലഭിക്കുന്നതിനേക്കാൾ പെൻഷനിൽ 10,000 രൂപയോളവും മറ്റു ആനുകൂല്യങ്ങളിൽ ലക്ഷങ്ങളുടെ കുറവുമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിൽ വിരമിക്കുന്നവർക്ക് ലഭിക്കുന്നത്. സർവീസിൽ ഭാരിച്ച ചുമതലകളും ഉത്തരവാദിത്വങ്ങളും എന്നാൽ ശമ്പളത്തിന്റെയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടേയും കാര്യത്തിൽ താഴ്ന്ന തസ്തികയെക്കാൾ അവഗണയും നേരിടുന്ന അപാകതകൾ പരിഹരിക്കേണ്ടതാണ്.

അധോഗതി


എഞ്ചിനീയറിംഗ് തസ്തികകളിൽ കേഡർ  അനുപാതം പാലിച്ചുള്ള പ്രമോഷനുകൾ നിയമപരമായി നടപ്പിലാക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ബന്ധപ്പെട്ട സെക്ഷൻ കൈകാര്യം ചെയ്യുന്നവർക്ക് സ്പെഷ്യൽ റൂൾസിനെക്കുറിച്ചു വേണ്ടത്ര അവബോധമില്ലാത്തതും അനുപാതം കണക്കാക്കുവാൻ പ്രാപ്തിയില്ലാത്തതും കാരണമാണ്. അതിനാൽ യഥാസമയം കുറ്റമറ്റ സീനിയോറിറ്റി ലിസ്റ്റുകൾ തയ്യാറാക്കപ്പെടുന്നില്ല.

ശമ്പള പരിഷ്ക്കരണ കമ്മീഷൻ 2019


*ജോലി സ്വഭാവത്തിൻറെയും ചുമതലകളും ഉത്തരവാദിത്വത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ ശമ്പള ഘടനയിൽ പരിഷ്ക്കരണം ആവശ്യമാണ്.
*മുൻകാല ശമ്പള പരിഷ്ക്കരണങ്ങളിൽ ശമ്പള സ്കെയിലുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ചില തസ്തികകളുടെ ശമ്പളം ഉയർത്തി ഏകീകരിക്കുകയുണ്ടായി. ഇതു മൂലം ജോലിയുടെ സ്വഭാവമനുസരിച്ചുള്ള ശാസ്ത്രീയ അകലം ശമ്പള സ്കെയിലുകളിൽ ഇല്ലാതായതോടെ നിയന്തിക്കുന്ന തസ്തികയുടെ നിർദ്ദേശങ്ങൾ പാലിക്കുവാൻ നിയന്ത്രിക്കപ്പെടുന്ന  തസ്തികകൾ തയ്യാറാകാത്ത ദോഷകരമായ അവസ്ഥയുണ്ട്. അതിനാൽ ജോലിയുടെ സ്വഭാവമനുസരിച്ചു ശമ്പള സ്കെയിലുകളിൽ അന്തരം നിലനിർത്തിയുണ്ടാകുന്ന എണ്ണം സ്വീകരിക്കാവുന്നതാണ്. ആദ്യ ശമ്പള പരിഷ്ക്കരണങ്ങൾ ഈ തത്വം ഉൾകൊണ്ടുള്ളതാണ്. പ്രത്യേക ജോലി സ്വഭാവമില്ലാത്ത തസ്തികകൾ നിറുത്തലാക്കാവുന്നതാണ്. പരിഷ്ക്കരണമാണ് വേണ്ടത്;ശമ്പള സ്കെയിലുകളുടെ എണ്ണത്തിന് പ്രസക്തിയില്ലാത്തതാണ്.
*ഏറ്റവും കുറഞ്ഞതും കൂടിയതുമായ വേതനം, ഇതിനിടയിലെ തസ്തികകളുടെ ജോലികളുടെ സ്വഭാവത്തിനനുസൃതമാകണം. താഴ്ന്ന തസ്തികയുടെ ശമ്പളം നിയന്ത്രിക്കുന്ന തസ്തികയുടെ ശമ്പളത്തോടൊപ്പം ഒരുകാരണവശാലും വരരുത്. സമയബന്ധിത ഹയർ ഗ്രേഡ്  സ്കെയിൽ ലഭ്യമാക്കുന്നതിലും ഇത് നടപ്പിൽ വരുത്തേണ്ടതാണ്. നിലവിലുള്ള അശാസ്ത്രീയ ശമ്പള ഘടന മൂലം ഇത് ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇത് കേരളാ വാട്ടർ അതോറിറ്റിയെ ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.

*
മുൻകാല ശമ്പള പരിഷ്ക്കരണങ്ങൾ പരിശോധിച്ചാൽ 'പരിഷ്‌ക്കരണം' എന്ന പദത്തിന് പ്രസക്തിയില്ലാത്തതാണ്. സാമ്പത്തിക നേട്ടം മാത്രമാകരുത് പരിഷ്ക്കരണത്തിന്റെ പേരിൽ അവലംബിക്കുന്നത്. ഓരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യതയും ജോലിയുടെ സ്വഭാവവും വിലയിരുത്തി വേണം ശമ്പള സ്കെയിലുകൾ തീരുമാനിക്കുന്നത്. ഇതിന് സാധിക്കുന്നില്ലെങ്കിൽ നിശ്ചിത ശതമാന വർദ്ധനവ് പരിഗണിക്കുന്നതാണ് നല്ലത്.