കേരളാ വാട്ടർ അതോറിറ്റി പ്രൊഫഷണല്‍ യോഗ്യതക്ക് മാന്യത കല്‍പിക്കുന്ന സ്ഥാപനമായി മാറണമെന്ന് എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
അതോറിറ്റിയുടെ ചരിത്രത്തില്‍ ഏറ്റവും മോശമായ ശമ്പള പരിഷ്ക്കരണമാണ് ഉത്തരവായിട്ടുള്ളതെന്ന്‍ സമ്മേളനം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പളം പോലും അനുവദിച്ചില്ല.
01.07.2019 ല്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളത്തില്‍ 28 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്‌മെന്‍റ് ആനുകൂല്യത്തോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിച്ചത്. എന്നാല്‍ ഈ ആനുകൂല്യം പോലും നിഷേധിക്കുന്ന ടേബിള്‍ പരിഷ്ക്കാരമാണ് കേരളാ വാട്ടർ അതോറിറ്റിയില്‍ ഉത്തരവായിട്ടുള്ളത്. (12 ശതമാനം ഫിറ്റ്‌മെന്‍റ് കഴിഞ്ഞ തവണ ലഭിച്ചത് കുറച്ചു, വെയിട്ടേജ് ഇല്ല). അടിസ്ഥാന ശമ്പളത്തോടൊപ്പം 38 ശതമാനം കൂട്ടി സ്റ്റേജ് കണക്കാക്കി ശമ്പളം തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ ഉണ്ടാകേണ്ടതാണ്.
01.04.2021 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക നോഷണലായി ഉത്തരവായതോടെ, ഫലത്തില്‍ ജീവനക്കാരുടെ മൂന്നു ഗഡു ക്ഷാമബത്ത കൂടി നിഷേധിച്ചിരിക്കുകയാണ്. പല തസ്തികകളുടെയും ശമ്പള സ്കെയില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ജല വിഭവ വകുപ്പിന്‍ കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍ വകുപ്പില്‍ നല്‍കിയിട്ടുള്ള സ്കെയിലിനെക്കാള്‍ വളരെ കുറഞ്ഞ സ്കെയിലാണ് ഓരോ തസ്തികകള്‍ക്കും അനുവദിച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ അസി. എക്സി. എഞ്ചിനീയറുടെ സ്കെയില്‍ 59300-120900 നല്‍കുമ്പോള്‍ കേരളാ വാട്ടർ അതോറിറ്റിയില്‍ 55200-120900!. അസി. എഞ്ചിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള മറ്റു പല തസ്തികകളുടെയും സ്ഥിതി ഇത് തന്നെ!. മറ്റു വകുപ്പുകളെക്കാള്‍ ഉയര്‍ന്ന സ്കെയിലുകള്‍ ലഭ്യമായിരുന്നത് നിഷേധിക്കപ്പെട്ടിരി ക്കുകയാണ്. ജലവിഭവവകുപ്പിന്‍റെ തന്നെ കീഴിലുള്ള ഇറിഗേഷന് അനുവദിച്ച ശമ്പളമെങ്കിലും അനുവദിച്ച് അപാകതകള്‍ പരിഹരിഹരിക്കേണ്ടതാണ്.
പുതിയ
ടെക്നിക്കല്‍ സ്പെഷ്യല്‍ റൂള്‍സ് വഴി നിഷേധിച്ച പ്രമോഷന്‍ അനുപാതം പുനസ്ഥാപിക്കുക, അധിക നേരിട്ടുള്ള നിയമനത്തിനെതിരേ നടപടിഎടുക്കുക, സുതാര്യത ഉറപ്പാക്കി കേഡര്‍ സ്ട്രെങ്ങ്ത് അനുപാതം പാലിച്ച് സീനിയോരിട്ടി
ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക, യഥാസമയം പ്രമോഷന്‍ നല്‍കുക, ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത്
അവസാനിപ്പിക്കുക, കുപ്പിവെള്ള വിതരണം ആരംഭിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും
സമ്മേളനം ഉന്നയിച്ചു.
No comments:
Post a Comment