സർവീസ് കാലം മുഴുവനും ജനുവരിയിലും ജൂലൈയിലുമായി കിട്ടിക്കൊണ്ടിരുന്ന കുടിശിക സഹിതം ഉള്ള DA, ജനുവരി 2020 മുതൽ ഈ സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഉണ്ടായിട്ടുള്ളത്. നാമ മാത്രമായി പ്രഖ്യാപിക്കുന്ന ഡിഎയ്ക്ക് ജനുവരി 2020 മുതൽ കുടിശ്ശിക നിഷേധിച്ചിരിക്കുകയാണ്.
ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.
സംസ്ഥാനം രൂപീകരിച്ചതുമുതൽ ഒന്നാം പിണറായി സർക്കാർ വരെ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിച്ചിരുന്നു. ധനമന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ ഈ അവകാശം അട്ടിമറിച്ചിരിക്കുകയാണ്.
 
No comments:
Post a Comment