കേരളാ വാട്ടർ അതോറിറ്റിയുടെ
ചരിത്രത്തില്‍ ഏറ്റവും മോശമായ ശമ്പള പരിഷ്ക്കരണമാണ് 01.07.2019 പ്രാബല്യത്തില്‍
ഉത്തരവായിട്ടുള്ളത്. 01.07.2019 ല്‍ ഉണ്ടായിരുന്ന അടിസ്ഥാന ശമ്പളത്തില്‍ 28 ശതമാനം
ക്ഷാമബത്ത ലയിപ്പിച്ച് 10 ശതമാനം ഫിറ്റ്‌മെന്‍റ് ആനുകൂല്യത്തോടെയാണ് സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം 10.02.2021ല്‍ പരിഷ്ക്കരിച്ചത്. എന്നാല്‍ ഈ ആനുകൂല്യം പോലും
നിഷേധിക്കുന്ന ടേബിള്‍ പരിഷ്ക്കാരമാണ് കേരളാ വാട്ടർ അതോറിറ്റിയില്‍ നടപ്പിലാക്കിയത്. (12 ശതമാനം ഫിറ്റ്‌മെന്‍റ്
കഴിഞ്ഞ തവണ ലഭിച്ചത് 6.5 ശതമാനത്തില്‍ താഴെയാക്കി കുറച്ചു, വെയിട്ടേജ് ഇല്ല).
01.04.2021 വരെയുള്ള
ക്ഷാമബത്ത നോഷണലായി ഉത്തരവായതോടെ, ഫലത്തില്‍ ശമ്പള പരിഷ്ക്കരണ പ്രാബല്യം 01.04.2021
മുതല്‍ മാത്രം.
പല തസ്തികകളുടെയും ശമ്പള സ്കെയില്‍
വെട്ടിക്കുറച്ചിരിക്കുകയാണ്. ജല വിഭവ വകുപ്പിന്‍ കീഴില്‍ തന്നെയുള്ള ഇറിഗേഷന്‍
വകുപ്പില്‍ നല്‍കിയിട്ടുള്ള സ്കെയിലിനെക്കാള്‍ വളരെ കുറഞ്ഞ സ്കെയിലാണ് ഓരോ
തസ്തികകള്‍ക്കും അനുവദിച്ചിരിക്കുന്നത്. മറ്റു വകുപ്പുകളില്‍ അസി. എക്സി. എഞ്ചിനീയറുടെ
സ്കെയില്‍ 59300-120900 നല്‍കുമ്പോള്‍ കേരളാ വാട്ടർ അതോറിറ്റിയില്‍
55200-120900!. അസി. എഞ്ചിനീയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഉള്‍പ്പെടെയുള്ള
മറ്റു പല തസ്തികകളുടെയും സ്ഥിതി ഇത് തന്നെ!. മറ്റു വകുപ്പുകളെക്കാള്‍ ഉയര്‍ന്ന
സ്കെയിലുകള്‍ ലഭ്യമായിരുന്നത് നഷ്ടപ്പെട്ടു.
അടുത്ത ശമ്പള പരിഷ്ക്കരണത്തിന് മുമ്പ്, ഇറിഗേഷന് അനുവദിച്ച ശമ്പളമെങ്കിലും അനുവദിച്ച് അപാകതകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ കനത്ത നഷ്ടം അനുഭവിക്കേണ്ടി വരും.
















