Tuesday, February 4, 2020

വിരോധാഭാസം


tIcfm hm«À അതോറിറ്റിയിൽ ഓവർസിയർ തസ്തികയിൽ നിയമിതരായവർ ദീർഘകാല സേവനത്തിനു ശേഷം 4 സമയബന്ധിത ഹയർ ഗ്രേഡ് വാങ്ങിയതിനു ശേഷമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രമോഷൻ വഴി നിയമിതരായിട്ടുള്ളത്. അതിനാൽ പ്രമോഷൻ മൂലം യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പ്രമോഷൻ ലഭിച്ചവർ 50 വയസ്സ് പ്രായപരിധി കഴിഞ്ഞു വിരമിക്കൽ പ്രായത്തോടടുത്തവരാണ്. ഇത്തരത്തിൽ പ്രമോഷൻ ലഭിച്ചവരുടെ ഇൻക്രിമെന്റുകൾ അനാവശ്യമായി നിഷേധിക്കുകയാണ്. അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ, പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് റെഗുലറൈസ് ചെയ്യണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിഷേധിക്കുന്നത്. ഇത് മറ്റു തസ്തികകൾക്കൊന്നും ബാധകമല്ലാത്ത വിവേചനപരവും വ്യവസ്ഥാപിത നിയമത്തിനെതിരുമാണ്. സീനിയോറിറ്റി സംബന്ധമായ കേസുകളിൽ കക്ഷികളാണെന്ന കാരണത്താലാണ് റെഗുലറൈസേഷൻ നിഷേധിക്കുന്നത്. പ്രമോഷൻ ലഭ്യമായിരുന്നില്ലെങ്കിൽ ലഭിക്കുമായിരുന്ന ഇൻക്രിമെന്റുകളാണ് ഇത്തരത്തിൽ നിഷേധിച്ചിരിക്കുന്നത്. പ്രമോഷൻ മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നത് വിരോധാഭാസമാണ്.

ആയതിനാൽ പ്രമോഷൻ വഴി അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിൽ നിയമനം ലഭിക്കുന്നവരുടെ സർവീസ് റെഗുലറൈസ് ചെയ്യണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും പ്രൊബേഷൻ യഥാസമയം പ്രഖ്യാപിക്കുന്നതിന് അവസരമൊരുക്കണമെന്നും അപേക്ഷിക്കുന്നു.
             

No comments:

Post a Comment