Monday, April 6, 2020

ശമ്പള പരിഷ്ക്കരണ കമ്മീഷൻ 2019


*ജോലി സ്വഭാവത്തിൻറെയും ചുമതലകളും ഉത്തരവാദിത്വത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ ശമ്പള ഘടനയിൽ പരിഷ്ക്കരണം ആവശ്യമാണ്.
*മുൻകാല ശമ്പള പരിഷ്ക്കരണങ്ങളിൽ ശമ്പള സ്കെയിലുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ചില തസ്തികകളുടെ ശമ്പളം ഉയർത്തി ഏകീകരിക്കുകയുണ്ടായി. ഇതു മൂലം ജോലിയുടെ സ്വഭാവമനുസരിച്ചുള്ള ശാസ്ത്രീയ അകലം ശമ്പള സ്കെയിലുകളിൽ ഇല്ലാതായതോടെ നിയന്തിക്കുന്ന തസ്തികയുടെ നിർദ്ദേശങ്ങൾ പാലിക്കുവാൻ നിയന്ത്രിക്കപ്പെടുന്ന  തസ്തികകൾ തയ്യാറാകാത്ത ദോഷകരമായ അവസ്ഥയുണ്ട്. അതിനാൽ ജോലിയുടെ സ്വഭാവമനുസരിച്ചു ശമ്പള സ്കെയിലുകളിൽ അന്തരം നിലനിർത്തിയുണ്ടാകുന്ന എണ്ണം സ്വീകരിക്കാവുന്നതാണ്. ആദ്യ ശമ്പള പരിഷ്ക്കരണങ്ങൾ ഈ തത്വം ഉൾകൊണ്ടുള്ളതാണ്. പ്രത്യേക ജോലി സ്വഭാവമില്ലാത്ത തസ്തികകൾ നിറുത്തലാക്കാവുന്നതാണ്. പരിഷ്ക്കരണമാണ് വേണ്ടത്;ശമ്പള സ്കെയിലുകളുടെ എണ്ണത്തിന് പ്രസക്തിയില്ലാത്തതാണ്.
*ഏറ്റവും കുറഞ്ഞതും കൂടിയതുമായ വേതനം, ഇതിനിടയിലെ തസ്തികകളുടെ ജോലികളുടെ സ്വഭാവത്തിനനുസൃതമാകണം. താഴ്ന്ന തസ്തികയുടെ ശമ്പളം നിയന്ത്രിക്കുന്ന തസ്തികയുടെ ശമ്പളത്തോടൊപ്പം ഒരുകാരണവശാലും വരരുത്. സമയബന്ധിത ഹയർ ഗ്രേഡ്  സ്കെയിൽ ലഭ്യമാക്കുന്നതിലും ഇത് നടപ്പിൽ വരുത്തേണ്ടതാണ്. നിലവിലുള്ള അശാസ്ത്രീയ ശമ്പള ഘടന മൂലം ഇത് ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇത് കേരളാ വാട്ടർ അതോറിറ്റിയെ ദോഷകരമായി ബാധിച്ചു കൊണ്ടിരിക്കുകയാണ്.

*
മുൻകാല ശമ്പള പരിഷ്ക്കരണങ്ങൾ പരിശോധിച്ചാൽ 'പരിഷ്‌ക്കരണം' എന്ന പദത്തിന് പ്രസക്തിയില്ലാത്തതാണ്. സാമ്പത്തിക നേട്ടം മാത്രമാകരുത് പരിഷ്ക്കരണത്തിന്റെ പേരിൽ അവലംബിക്കുന്നത്. ഓരോ തസ്തികയുടെയും വിദ്യാഭ്യാസ യോഗ്യതയും ജോലിയുടെ സ്വഭാവവും വിലയിരുത്തി വേണം ശമ്പള സ്കെയിലുകൾ തീരുമാനിക്കുന്നത്. ഇതിന് സാധിക്കുന്നില്ലെങ്കിൽ നിശ്ചിത ശതമാന വർദ്ധനവ് പരിഗണിക്കുന്നതാണ് നല്ലത്.

1 comment:

  1. ജോലി ഭാരവും ക്വാളിഫിക്കേഷൻ അടിസ്ഥാനമാക്കിയും വേണം ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ

    ReplyDelete