Monday, April 6, 2020

ഭാരിച്ച ചുമതലകളും കുറഞ്ഞ ശമ്പളവും


കേരളാ വാട്ടർ അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്III തസ്തികയിൽ സർവീസിൽ പ്രവേശിച്ചവർ 33 വർഷ സേവനത്തിനു ശേഷമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രമോഷൻ നേടിയിട്ടുള്ളതെന്ന് കാണാം. കുറഞ്ഞ  സ്കെയിലിലുള്ള 4 സമയബന്ധിത ഹയർ ഗ്രേഡുകൾ വാങ്ങിയതിനു ശേഷമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിലേക്കെത്തുന്നത്. അതിനാൽ പ്രമോഷനുകൾ മൂലം യാതൊരു സാമ്പത്തിക പ്രയോജനവും ലഭിച്ചിട്ടില്ലാത്തതാണ്. ഈ കാലയളവിൽ താഴ്ന്ന തസ്തികകളായ പ്ലംബർ, ഫിറ്റർ, മീറ്റർ റീഡർ എൽ ഡി ക്ലാർക്ക്, ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമിതനായി പ്രമോഷൻ നേടിയിട്ടുള്ളവരുടെ അടിസ്ഥാന ശമ്പളം പരിശോധിച്ചാൽ കുറഞ്ഞത് 15000 രൂപയോളം അധികമാണെന്ന് കാണാം. അവസാന ശമ്പളത്തെ അടിസ്ഥാനമാക്കി പെൻഷനും മറ്റു ആനുകൂല്യങ്ങളും പരിഗണിക്കുന്നതിനാൽ മേൽ പറഞ്ഞ താഴ്ന്ന തസ്തികകളിൽ സർവീസിൽ പ്രവേശിച്ചവർക്ക് ലഭിക്കുന്നതിനേക്കാൾ പെൻഷനിൽ 10,000 രൂപയോളവും മറ്റു ആനുകൂല്യങ്ങളിൽ ലക്ഷങ്ങളുടെ കുറവുമാണ് അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികയിൽ വിരമിക്കുന്നവർക്ക് ലഭിക്കുന്നത്. സർവീസിൽ ഭാരിച്ച ചുമതലകളും ഉത്തരവാദിത്വങ്ങളും എന്നാൽ ശമ്പളത്തിന്റെയും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുടേയും കാര്യത്തിൽ താഴ്ന്ന തസ്തികയെക്കാൾ അവഗണയും നേരിടുന്ന അപാകതകൾ പരിഹരിക്കേണ്ടതാണ്.

No comments:

Post a Comment