Monday, April 6, 2020

പ്രതിബദ്ധത


*എല്ലാ മേഖലകളിലും വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. ആവശ്യമായ പ്രക്രിയ നവീകരണം നടപ്പിലാക്കേണ്ടതാണ്.
*നിലവിൽ സേവനാവകാശനിയമം വ്യക്തമായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിയാത്തതിനാലും വിവരാവകാശ നിയമം പോലെ കർശനമല്ലാത്തതിനാലും യാതൊരു പുരോഗതിയും വരുത്തിയിട്ടില്ലാത്തതാണ്. ഉപഭോക്താക്കൾക്ക് നിയമപരമായ നിശ്ചിത കാലയളവിൽ സേവനം ലഭ്യമാക്കുന്നതിന് വ്യത്യസ്ത ഓഫീസറെയും അപ്പീൽ അധികാരിയെയും നിയോഗിച്ചു നിയമം കർശനമാക്കേണ്ടതാണ്.
*പൊതുജനങ്ങൾക്ക് പ്രയോജനം കിട്ടാത്ത പല പദ്ധതികളുമുണ്ട്. ഫണ്ടുണ്ടായിട്ടും പൂർത്തീകരണ കാലാവധി കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി വിഭാവന ലക്‌ഷ്യം പൂർത്തീകരിക്കാത്ത പ്രവർത്തികളുണ്ട്. ഇത് പരിശോധിക്കുന്നതിനും നടപടികൾക്കുമായി ശക്തമായ സംവിധാനം അനിവാര്യമാണ്.
*ഉദ്യഗക്കയറ്റത്തിന് ജോലിയുടെ സ്വഭാവത്തിനനുസൃതമായ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തേണ്ടതാണ്. പ്രവർത്തനോന്മുഖ ആനുകൂല്യങ്ങളും കാര്യക്ഷമത അളക്കലും രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാക്കാവുന്നതാണ്. ആശ്രിത വത്സർക്ക് നൽകുന്ന രീതി അവലംബിക്കപ്പെട്ടാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംഭവിക്കുന്നത്.  ജോലിയുടെ സ്വഭാവത്തിനനുസൃതമായി നിയമന രീതി പരിഷ്‌ക്കരിക്കുന്നതും ഗുണകരമാണ്.

*
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പല ഓഫീസിലുമുണ്ട്. ആവശ്യത്തിന് കംപ്യൂട്ടറുകൾ ആവശ്യമായ സോഫ്റ്റ് വെയറുകൾ, ജീവനക്കാരുടെ ക്രമീകരണം എന്നിവ ആവശ്യമാണ്.

No comments:

Post a Comment